2023 നവംബർ 19, ഞായറാഴ്‌ച

ശറഫുറ്റ ഖുറൈശിയിൽ Sharafutta Quraishiyil Lyrics Malayalam

ശറഫുറ്റ ഖുറൈശിയിൽ 

പിറന്തവർ ഹാഷിമിയിൽ 

ശുഹറായ മഹമൂദർ 

വരുന്നുണ്ടല്ലോ ....

ത്വാഹാ ഷൗക്കോടെ 

പുതുമാരൻ ചമഞ്ഞുവല്ലോ ...

അറബിലും ബദറേ

അജമിലും ശുഹ്റേ

ആരംഭ തറവാട്ടിൽ ഉദിത്ത നൂറേ

ആറ്റലായ അബൂ ത്വാലിബ് 

എടുത്ത ഹൈറെ ....

ശറഫുറ്റ...

2014 ജൂൺ 20, വെള്ളിയാഴ്‌ച

കുറച്ച് സങ്കടങ്ങളൊക്കെ ഇല്ലെങ്കിൽ സന്തോഷങ്ങൾക്കെന്തു മൂല്യമാണുള്ളത്.
ചിരിക്കാൻ തോന്നിയാൽ ചിരിക്കണം കരയാൻ തോന്നിയാൽ കരയണം...പിന്നെ കൂട്ടുകാരെന്നു പറയുന്നത് ചിരിക്കാനും കളിക്കാനും മാത്രമുള്ളതല്ലല്ലോ... 

എന്ത് പ്രശ്നങ്ങൾ ഉണ്ടെങ്കിലും ആരോടെങ്കിലുമൊക്കെ പങ്കു വെക്കുക, നമ്മുക്ക് അറിയാത്ത പോംവഴികൾ മറ്റുള്ളവരുടെ കയ്യിൽ ഉണ്ടായേക്കാം ...

ഇക്കാക്ക 
പിതൃ ദിനം .... അഛൻ മാരോടുള്ള സ്നേഹത്തിനും ഒരു ദിനം ....
എനിക്കെന്റെ ഉപ്പയെ ഉമ്മയെ സ്നേഹിക്കാനായി ഒരു ദിനത്തിന്റെ ആവശ്യമില്ല... എല്ലാ ദിനവും അവർക്കുള്ളതാണ്‌ അവരാണെന്റെ ലോകം .... 

മാതാപിതാക്കളെ മറക്കുന്നവർ ഒന്നോർക്കുക നാളെ നിങ്ങളാകും അവരുടെ സ്ഥാനത്ത് അപ്പോൾ അവരെക്കാൾ മോശമായിരിക്കും നിങ്ങളുടെ അവസ്ഥ, കാരണം നമ്മുടെയൊക്കെ മാതാപിതാക്കൾ പകർന്നു തന്ന നന്മയുടെ ഒരംശം പോലും ഇന്നത്തെ തലമുറക്ക് അവരുടെ മക്കൾക്ക്‌ കൊടുക്കാനായിട്ടുണ്ടോ എന്ന് സംശയം ആണ്....

അവർക്ക് തണലാകുന്ന മകനാക്കണേ ....
അവർക്ക് അഭിമാനിക്കാവുന്ന ഒരു നിമിഷമെങ്കിലും നൽകാൻ എനിക്ക് കഴിയണേ .... 
എന്നതാനാണെന്റെ സ്വപ്നം, എന്റെ പ്രാർത്ഥന ...

ഇക്കാക്ക 
Ente കടൽ 
ഭാര്യയും മക്കളും പുഴകളും കൈത്തോടുകളും ആണെങ്കിൽ ... അവ വന്നു ലയിച്ചു ചേരേണ്ട കടലാണ് നമ്മുടെ മാതാപിതാക്കൾ , ആ കടലിന്റെ ആഴവും മുല്യവും മുത്തുകളും പവിഴങ്ങളും എന്ന് നാം തിരിച്ചറിയുന്നുവോ അന്നാണ് നമ്മുക്കും കടലായി മാറാൻ കഴിയു, നമ്മുടെ തലമുറകൾക്ക് മുത്തുകളും പവിഴങ്ങളും നല്കാനാവു ..... 

എന്റെ കടൽ എന്റെ മാതാപിതാക്കളാണ്, അതിലെ മുത്തുകൾ അവരുടെ സ്നേഹമാണ്,സംരക്ഷണമാണ്. കൊതി തീർന്നില്ല  ആ കടലിൽ മുങ്ങി മറിഞ്ഞ് ഊളമിട്ടും കളിച്ചിട്ട്.

ഇക്കാക്ക 

Oh My Mother & Father , You Are My World

Thank you for always being there


and knowing just what to do

Thank you for knowing the words to say

when I'm feeling way beyond blue



Thank you for patiently listening

to all my worries and stresses

Thank you for caring enough

to get me out of all my messes



Thank you for being a phone call away

or around the corner to run to

Thank you for your door always being open

and knowing just what to do



Thank you for being my constant support

when i didn't think I could cope

Thank you for lifing my spirits

and letting me know there IS hope



Thank you for being the best parents

a daughter could ever wish for

I love you with all my heart

today and forever more.


Thank You Umma & Vappa.......... You Are My World..........

What Can I Do For You.............

But My Life Is Not Enough..............

Your arms were always open when I needed a hug.


Your heart understood when I needed a friend.

Your gentle eyes were stern when I needed a lesson.

Your strength and love has guided me and gave me wings


I Love You ,,,,,,,,,,,,,,,,,,,
ഒരു കുഞ്ഞു വലിയ കവി 
"വായിച്ചാലും വളരും 
വായിച്ചില്ലെങ്കിലും വളരും 
വായിച്ചാൽ വിളയും
വായിച്ചില്ലേൽ വളയും ...."

"എനിക്കുണ്ടൊരു ലോകം 
നിനക്കുണ്ടൊരു ലോകം 
നമ്മുക്കില്ലൊരു ലോകം... "

"ഒന്നെന്നെങ്ങിനെ എഴുതാം 
വളവും വേണ്ട ചരിവും വേണ്ട
കുത്തനെയോരുവര, കുറിയ വര
ഒന്നായി, നന്നായി,
ഒന്നായാൽ നന്നായി, നന്നായാൽ ഒന്നായി...."

തന്റെ വലുപ്പത്തോളം പോന്ന കുഞ്ഞു കവിതകൾ കൊണ്ട് ആകാശം മുട്ടെ വളർന്ന മ്മടെ സ്വന്തം കുഞ്ഞുണ്ണിമാഷ് ...

നാവിന്റെ കെട്ടുകൾ പൊട്ടിക്കാൻ മാഷുപയോഗികുന്ന ചില വിദ്യകൾ ഉണ്ട് "അപ്പ്ളിപ്ലയാലിപ്ലപ്ലായലെപ്ലെപ്ലാവും "

മാഷെ ഇന്നിന്റെ കുഞ്ഞുങ്ങൾക്ക്‌ മാഷുടെ വിയോഗം ഒരു നഷ്ടം നഷ്ടം തന്നെയാണ് ...

ഒരു വലിയ ചെറിയ കുഞ്ഞുന്നിമാഷ്ക്കായ് സമർപ്പിക്കുന്നു ....